med

ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ ഡിസ്ട്രിക്ട് പ്രൊജക്ട് സത്തരംഗിയുടെ ഭാഗമായി നെഹ്റു ട്രോഫി വാർഡ്, സി.ഡി.എസ് ഓഫീസ് ഹാൾ എന്നിവിടങ്ങളിൽ ജീവിതശൈലീ രോഗ നിർണയ രക്തപരിശോധന, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. നെഹ്റു ട്രോഫിയിൽ നടന്ന ക്യാമ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡി.എസ്.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ജയകുമാർ, തുളസിദാസ്, റെജി, ജയശങ്കർ പ്രസാദ്, രാജേഷ്, കൃഷ്ണകുമാർ, വിനോദ്, എം.ആർ.പ്രേം എന്നിവർ പങ്കെടുത്തു. ഡോ.മോഹൻലാൽ, ഡോ.രേണു മോഹൻലാൽ എന്നിവർ മെഡിക്കൽ ക്യാമ്പ് നയിച്ചു.