ആലപ്പുഴ: ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കിയ നവകേരള സദസ് നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ആവേശം പകരുന്നതായി. രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ 53044 നിവേദനങ്ങളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ നിവേദനം ലഭിച്ചത് കുട്ടനാട്ടിലാണ്. 8012 നിവേദനങ്ങളാണ് ഇവിടെ നിന്ന് കിട്ടിയത്. 4800 നിവേദനം ലഭിച്ച കായംകുളം മണ്ഡലമാണ് ഏറ്റവും കുറവ്. നിവേദനം ഇനം തിരിച്ച് വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്ക് പോർട്ടിലൂടെ കൈമാറുന്ന ജോലികൾ ഇന്ന് ആരംഭിക്കും. ഓരോ വകുപ്പിനും സർക്കാർ അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കി ജില്ലാഭരണകൂടത്തിന് കൈമാറണമെന്നാണ് നിർദ്ദേശം.

ആകെ നിവേദനങ്ങൾ : 53044

മണ്ഡല അടിസ്ഥാനത്തിൽ

അരൂർ...................7216

ചേർത്തല.............6965

ആലപ്പുഴ...............5265

അമ്പലപ്പുഴ..........5981

കുട്ടനാട്...............8012

ഹരിപ്പാട്...............5772

കായംകുളം..........4800

മാവേലിക്കര.........4117

ചെങ്ങന്നൂർ.........4916