തുറവൂർ: വിപഞ്ചിക സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ സംഗീതസായാഹ്നം സംഘടിപ്പിച്ചു.പ്രൊഫ.ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.വി.വിജയനാഥ് അദ്ധ്യക്ഷനായി. ചലച്ചിത്രഗാനങ്ങൾ,ശാസ്ത്രീയ സംഗീതം കാവ്യാലാപനം ,സംഗീത സോദാഹരണക്ലാസ് എന്നിവ നടന്നു. ദയാനന്ദൻ,അമ്മിണി ക്കുട്ടൻ,ഗിരിജ, ടി. ആർ.വിജയലക്ഷ്മി,അനുജ,പി.ഐ.ഹാരിസ്,ഹരിദാസ് ചേർത്തല,കുമാരി.എസ്.ശങ്കർ,ബിമൽരാധ് ,അശോകൻ,കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു