ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ സിബിൽ സ്‌കോർ കെണിക്കെതിരേയും, ഡോ.സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ ജനുവരി 7ന് വൈകിട്ട് മൂന്ന് 3ന് രാമങ്കരിയിൽ കർഷക മഹാസംഗമം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള കിഴക്കൻ മേഖലാസമരസന്ദേശ ജാഥ 19 ന് കാവാലം തട്ടാശ്ശേരിയിൽ കിസാൻ സഭാ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയും. എ.ഐ.ഡി.ആർ.എം ജില്ലാ സെക്രട്ടറി സി.എ.അരുൺകുമാർ നയിക്കുന്ന ജാഥയുടെ വൈസ് ക്യാപ്റ്റൻ ബി.കെ.എം.യു.ജില്ലാ സെക്രട്ടറി ആർ.അനിൽകുമാറും ഡയറക്ടർ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.എസ്.രവിയുമാണ്.