# കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പ്ലാൻ റെഡി

ആലപ്പുഴ: ക്രിസ്‌മസ് - പുതുവത്സരാഘോഷത്തിനായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ജില്ലയിൽ യാത്രാ പ്ലാൻ തയാറാക്കി. ഡിസംബറിന്റെ മനോഹാരിത ആസ്വദിക്കാൻ കാടിന്റെ പച്ചപ്പും തണുപ്പും നിറഞ്ഞ ഗവി - പരുന്തുംപാറ യാത്രയാണ് ഈ അവധിക്കാലത്ത് ചാർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്ന് സർവീസുണ്ടാകും.ഉച്ചഭക്ഷണവും, ബോട്ടിങ്ങും, എൻട്രി ഫീസും, ബസ് ഫെയറും ഉൾപ്പടെ ന്യായമായ നിരക്കിലാണ് യാത്ര. ദൂരമനുസരിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് 1450 രൂപ മുതൽ പരമാവധി 1850 രൂപ വരെയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്.

ഡിപ്പോ,​ തീയതി,​ ബുക്കിംഗ് നമ്പർ


ഹരിപ്പാട് : 21
9947812214 , 9447975789

മാവേലിക്കര : 28

9446313991,9947110905


എടത്വ : 29
9846475874, 9947059388


ചെങ്ങന്നൂർ : 25
9846373247, 9846475874


ആലപ്പുഴ : 21

9895505815, 9400203766

ചേർത്തല : 29

9496903512, 8075494571

കായംകുളം : തീയതിയായില്ല

9400441002

ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾക്ക് പൊതുവിൽ ആലപ്പുഴയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രിസ്മസ്,​ പുതുവത്സ ട്രിപ്പിനുള്ള ബുക്കിങ്ങുകളും നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്

ഷെഫീക്ക് ഇബ്രാഹിം, കോ- ഓഡിനേറ്റർ,

ബഡ്ജറ്റ് ടൂറിസം സെൽ, ആലപ്പുഴ