അമ്പലപ്പുഴ: ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷണേഴ്സ് അസോസിയേഷൻ ഏഴാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 24, 25 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. ആലപ്പുഴ ബി.എസ് .എൻ.എൽ എംപ്ലോയീസ് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനത്തിൽ എ.ഐ.ബി ഡി. പി. എ സംസ്ഥാന സെക്രട്ടറി എൻ.ഗുരുപ്രസാദ് അദ്ധ്യക്ഷനായി. എ.ഐ.ബി ഡി.പി.എ അഖിലേന്ത്യാജനറൽസെക്രട്ടറി കെ. ജി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി .സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.