
അമ്പലപ്പുഴ: ജയ്സിസ് ചേമ്പർ ഒഫ് കോമേഴ്‌സ് ആലപ്പുഴ ടേബിൾ ഉദ്ഘാടനവും ഏകദിന സംരഭംകത്വ ശില്പശാലയും ജെ.സി.ഐ സോൺ 22 ന്റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ചു. ജയ്സിസ് ചേമ്പർ സംസ്ഥാന ചെയർമാൻ എസ്. വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ സോൺ 22 പ്രസിഡന്റ് സോൺ ചെയർമാൻ ശ്യാംകുമാർ അദ്ധ്യക്ഷനായി .ടെക്ജൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ സംരംഭകരുമായി സംവദിച്ചു .അഡ്വ. ദിനേശ് വാര്യർ, അരുൺ കെ.വിജയൻ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.റോജസ് ജോസ്, അഡ്വ. പ്രദീപ് കൂട്ടാല ആദർശ് ഖന്ന, ദിയ സുബിൻ തുടങ്ങിയവർ സംസാരിച്ചു.ജെകോം ആലപ്പുഴ ടേബിൾ ഭാരവാഹികളായി നസീർ സലാം(ചെയർമാൻ ), മാത്യു തോമസ് (സെക്രട്ടറി), പി.അശോകൻ (ട്രഷർ )എന്നിവർ സ്ഥാനം ഏറ്റു.