ambala

അമ്പലപ്പുഴ: പുരോഗമന കലാസാഹിത്യസംഘം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഗ്രന്ഥശാലകളെ ആദരിക്കുന്നതിന്റെ ഏരിയാതല ഉദ്ഘാടനം നടത്തി. പുന്നപ്ര പബ്ലിക് ലൈബ്രറിയെ ആദരിച്ച് എഴുത്തുകാരി കെ. ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാജു കഞ്ഞിപ്പാടം അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജോസഫ് ചാക്കോ എച്ച്. സുബൈർ, സാദിക്ക് മാക്കയിൽ, അനിൽ കെ.അവിട്ടത്ത് എന്നിവർ സംസാരിച്ചു. ആദരവിന് ഗ്രന്ഥശാല പ്രസിഡന്റ് പ്രസന്നകുമാർ നന്ദി പറഞ്ഞു.