
ആലപ്പുഴ : തീർത്ഥാടന കേന്ദ്രങ്ങൾ ദൈവാനുഭവത്തിൽ കൂടുതൽ വളരാൻ വിശ്വാസികളെ സഹായിക്കുമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പഴവങ്ങാടി മാർസ്ലീവാ ഫൊറോന ദൈവാലയത്തെ വിശുദ്ധ കുരിശിന്റെ തീർത്ഥാടന പള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി അതിരൂപത ചാൻസലർ ഫാ. ഐസക് ആലഞ്ചേരി തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കൽപന വായിച്ചു.തുടർന്ന് രേഖകൾ വികാരി ഫാ.സിറിയക് കോട്ടയിലിന് മാർ പെരുന്തോട്ടം കൈമാറി. വികാരി ഫാ.സിറിയക് കോട്ടയിൽ, അസി.വികാരി ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, കൈക്കാരൻമാരായ കെ.ജെ. ലൂയിസ് കാട്ടാശേരി, എ.ജെ. തോമസ് ആലപ്പാട്ട്, സിറിയക് കുര്യൻ വള്ളവന്തറ, പാരിഷ് കൗൺസിൽ സെക്രട്ടറി റോയി കൊട്ടാരച്ചിറ , കൂട്ടായ്മ കോർഡിനേറ്റർ ഷാജി പോൾ ഉപ്പൂട്ടിൽ , പാരിഷ് കൗൺസിൽ - കൂട്ടായ്മ ലീഡേഴ്‌സ് നേതൃത്വം നൽകി.