ചാരുംമൂട് : വേടരപ്ലാവ് ചെറ്റാരിക്കൽ ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു. മൂന്ന് തൂക്കുവിളക്കുകളും ഒരു വലിയ നിലവിളക്കുമാണ് മോഷണം പോയത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. ശ്രീ കോവിലിന് പുറത്തായി രണ്ടു തൂക്കു വിളക്കുകളും, മഹാ വിഷ്ണു ക്ഷേത്രത്തിന് മുന്നിലായി ഒരു തുക്കു വിളക്കും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ഏറ്റവും വലിയ നിലവിളക്കാണ് മോഷണം പോയത്. ക്ഷേത്രഭാരവാഹികൾ നൂറനാട് പൊലീസിൽ പരാതി നൽകി.