photo

ചേർത്തല: കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് പരിപാടിക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ആവേശകരമായ സമാപനം.പഞ്ചായത്തിലെ 18 വാർഡുകളിലെ 395 കുടുംബശ്രീകളിൽ നിന്നായി അയ്യായിരത്തിലേറെ കുടുംബശ്രീ അംഗങ്ങളാണ് തിരികെ സ്‌കൂൾ പരിപാടിയിൽ പങ്കെടുത്തത്.സമാപന സമ്മേളനം ലൂഥർമിഷൻ എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺസുനിതാ സുനിൽമാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആസൂത്രണ സമിതിയംഗം കെ.എൻ.കാർത്തികേയൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ജിത്ത്,സി.ഡി.എസ് മെമ്പർ സെക്രട്ടറി പി.രാജീവ്,പഞ്ചായത്തംഗങ്ങളായ ഫെയ്സി വി.ഏറനാട്, ജോളിഅജിതൻ,സി.ദീപുമോൻ,ബി.ഇന്ദിര,രജനി രവിപാലൻ , പുഷ്പവല്ലി,ടി.പി.കനകൻ,റെജി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവംഗം
വി.സുനിമോൾ സ്വാഗതം പറഞ്ഞു.10,11വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളാണ് സമാപന ദിവസത്തെ ക്ലാസുകളിൽ പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട ഫാക്കൽ​റ്റി അംഗങ്ങളാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തത്. കൂ​റ്റുവേലി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, അയ്യപ്പഞ്ചേരി ഗവ.എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിലായി പത്ത് ആഴ്ചകളിലായാണ് ക്ലാസുകൾ നടന്നത്. വൈ