ചാരുംമൂട് : റാവുത്തർ ഫെഡറേഷൻ ജില്ലാ നേതൃത്വ പഠന ക്ലാസ് നടത്തി. ചാരുംമൂട്ടിൽ നടത്തിയ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അനസ് കൊച്ചാലും വിളയിൽ അദ്ധ്യക്ഷത വഹിച്ചു. നേതൃത്വ പരിശീലന ക്ലാസ് മധു വിഭാകർ നയിച്ചു. ജില്ല സെക്രട്ടറി എസ്.ഷാജഹാൻ, എസ്. മുജീബ് റഹ്മാൻ, അബ്ദുൽ അസീസ്, നസീർ സീദാർ, ഹബീബ് റഹ്മാൻ പന്തളം, ജമീല ബീവി, ജാഫർ ഖാൻ, കെ. ഷംസുദീൻ, അനീസ് മാലിക്ക്, അനീഷ് താമരക്കുളം,റജി വേള ങ്ങാട്, ഇബ്രാഹിം കുട്ടി, ബദറുദീൻ, സലിം റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.