ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ യൂണിറ്റിൽ പെൻഷൻ ഡേ ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉയർത്തി. പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി, എം.പി.പ്രസന്നൻ, എ.ബഷീർകുട്ടി, ഇ.എ.ഹക്കീം, എം.അബൂബക്കർ, കെ.ടി.മാത്യു, എം.ജെ.സ്റ്റീഫൻ എന്നിവർ സംസാരിച്ചു.