തുറവൂർ:പറയകാട് തഴുപ്പ് ശ്രീശിവപുരം ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. നാളെ സമാപിക്കും. ഇന്നലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ അമ്മുമ്മയ്ക്കും അറുകുല സ്വാമിയ്ക്കും കലശപൂജ, ഭഗവതി സേവ, ദീപക്കാഴ്ച, തിരുവായുധം എതിരേൽപ്പ്, ദീപാരാധന എന്നിവ നടന്നു .ഇന്ന് രാവിലെ 9 ന് എല്ലാ ദേവതകൾക്കും കലശാഭിഷേകം, ഷഷ്ഠി പൂജ.വൈകിട്ട് 5.30 ന് നടതുറപ്പ് , തുടർന്ന് ദീപക്കാഴ്ച, ദീപാരാധന. രാത്രി 8.15 ന് തുറവൂർ അക്ഷരശ്രീ കലാസമിതിയുടെ ഫ്യൂഷൻ കൈകൊട്ടിക്കളി . നാളെ രാവിലെ 6.30 ന് ഭഗവാന്മാരുടെ തിടമ്പേറ്റാൻ എത്തുന്ന ഗജവീരന്മാർക്ക് സ്വീകരണം. 8.30 ന് കാഴ്ചശ്രീബലി, 11 ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ചശ്രീബലിയ്ക്ക് പുറപ്പാട് , വൈകിട്ട് 6 ന് ദീപക്കാഴ്ച, 8 ന് ദീപാരാധന തുടർന്ന് വിശേഷാൽ വഴിപാട് സമർപ്പണം, രാത്രി 9 ന് അനിൽ മാടയ്ക്കൽ നയിക്കുന്ന സ്റ്റാർവാർ മ്യൂസിക്കൽ ടാലന്റ് ഷോ.