
ചെറിയനാട് : അരിയന്നൂർശ്ശേരി കുഴിവേലിൽ (ഉദയം) വീട്ടിൽ പ്രമുഖ കാഥികൻ പരേതനായ ഓച്ചിറ രാമചന്ദ്രന്റെയും പരേതയായ അമൃതവല്ലി അമ്മയുടെയും മകൻ ആർ.സന്തോഷ് ലാൽ (62) നിര്യാതനായി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.മിനി (ഹെഡ്മിസ്ട്രസ്, ഗവ.യു.പി സ്ക്കൂൾ, പെരിങ്ങിലിപ്പുറം). മക്കൾ: മേജർ അമൃത എസ്. ലാൽ (ഇന്ത്യൻ ആർമി), ഭരത് സന്തോഷ് (ടി.സി.എസ്). മരുമകൻ: മേജർ സംഗീത് വി.കെ (ഇന്ത്യൻ ആർമി ).