
കുട്ടനാട് : ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം വെളിയനാട് മേഖല സ്വാശ്രയ സംഘത്തിന്റെ 20ാമത് വാർഷികവും പ്രവർത്തക സംഗമവും ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സബ് സെന്റർ ചെയർമാൻ കെ.ജി.മോഹനൻ പിള്ളി അദ്ധ്യക്ഷനായി. പി.എസ്.മനു മുഖ്യപ്രഭാഷണം നടത്തി . ബിഷ സാബു , വത്സമ്മ എബ്രഹാം എന്നിവർ സംസാരിച്ചു. കേരളഗാന്ധി സ്മാരക ട്രസ്റ്റി കെ.ജി.ജഗദീശൻ ക്ലാസെടുത്തു. മേഖല സ്വാശ്രയ സമിതി പ്രസിഡന്റ് ടി.പി.രാമചന്ദ്രൻ സ്വാഗതവും എക്സിക്യുട്ടീവ് കമ്മറ്റിയംഗം വി.സി.ഫിലിപ്പ് നന്ദിയും പറഞ്ഞു.