
ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ തെക്ക് കിഴക്കൻ മേഖലാ സമ്മേളനം 24ന് ചെറുവാരണം മന്നം നഗറിൽ നടത്തും.സമ്മേളനത്തിന്റെ വിളംബര സന്ദേശ റാലി യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വി.ശ്രീകുമാർ പതാക ഏറ്റുവാങ്ങി. ടി.എസ്. ഗോപാലകൃഷ്ണൻ, സി.ബി.മോഹനൻ നായർ,എൻ.രാമചന്ദ്രൻ,എം.എൻ.ബിമൽ,എ.എസ്.രാധാകൃഷ്ണൻ,സി.പി. കർത്താ, എ.വി.അനിൽകുമാർ,നിഖിൽ വേണു തുടങ്ങിയവർ നേതൃത്വം നൽകി.