ആലപ്പുഴ: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ചിറപ്പ് ഉത്സവം ആരംഭിച്ച് 27ന് സമാപിക്കും. എല്ലാ ദിവസവും ഭാഗവത പാരായണം,ദീപക്കാഴ്ച നടക്കും. 26ന് കർപ്പൂര യജ്ഞം (അഖണ്ഡവും )നടക്കും. ദീപാരാധനയ്ക്കുശേഷം തിരുവാതിരകളി . 27ന് രാവിലെ കളഭാഭിഷേകവും വൈകിട്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും പള്ളിക്കെട്ടുകളും കാവടികളും താലപ്പൊലിയും എത്തും. 28 ന് രാവിലെ 5 ന് നെയ്യഭിഷേകം .ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ് കെ.സുധാകരൻ നായർ, ജോയിന്റ് സെക്രട്ടറി എം.മനോജ്,ട്രഷറർ പി.പത്മാലയൻ, ദേവസ്വം മാനേജർ ബി.ഉണ്ണി എന്നിവർ നേതൃത്വം നൽകും.