ചേർത്തല:അരൂക്കു​റ്റി ചേർത്തല റോഡിൽ അപകടം വിതച്ച കാറോട്ടം നടത്തിയ യുവാവിനെ പൊലീസ് രക്ഷപെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.രാവിലെ11ന് ചേർത്തല പൊലീസ് സ്​റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തുമെന്ന് ചേർത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ പറഞ്ഞു.സമാനമായി പൂച്ചാക്കലിൽ ഏതാനും വർഷങ്ങൾക്കു മുമ്പു നടന്ന സംഭവത്തിൽ വാഹനമോടിച്ച അതിഥി തൊഴിലാളിക്കെതിരെ വധശ്രമത്തിനു കേസെടുത്തതു ചൂണ്ടികാട്ടിയാണ് പ്രതിഷേധം.