
മാവേലിക്കര: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി വിശ്വഹിന്ദു പരിഷത്തിന്റെയും വിവിധ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്ക് വേണ്ടിയുള്ള അക്ഷത വിതരണം ആരംഭിച്ചു. അയോദ്ധ്യയിൽ നിന്നും പൂജിച്ചു കൊണ്ടുവന്ന അക്ഷതം താഴെ തട്ടിലെ വിതരണത്തിനു വേണ്ടി ചെങ്ങന്നൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ചുമതലപ്പെട്ട കാര്യകർത്താക്കൾ ഏറ്റുവാങ്ങി. ജനുവരി 1 മുതൽ 15 വരെ ചെങ്ങന്നൂർ ജില്ലയിലെ എല്ലാ ഹിന്ദു ഭവനങ്ങളിലും സമ്പർക്കം ചെയ്ത് അക്ഷത വിതരണം നടത്തും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ, സംസ്ഥാന സഹ സേവാ പ്രമുഖ് വി അനിൽകുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് ഡി.ദിലീപ്, ജില്ലാ കാര്യവാഹ് സി.ജെ.മധു പ്രസാദ്, ജില്ല പ്രചാരക് അഖിൽരാജ്, പി.ശിവദാസൻ, പി ഉണ്ണികൃഷ്ണൻ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.ശ്രീകുമാർ ജില്ലാ ജനറൽ സെക്രട്ടറി മനോഹരിപ്പാട് സംഘടനാ സെക്രട്ടറി ജി.അനീഷ് കൃഷ്ണൻ, പ്രൊഫ.ജ്യോതിരാജ്, വി.ആർ മധു, എം.ചന്ദശേഖരൻ, എസ്.സന്തോഷ് കുമാർ, എം.ആർ. ശ്രീകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശബരിമല മാളികപ്പുറം മുൻമേൽശാന്തി കേശവൻ നമ്പൂതിരി അക്ഷത വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.