മാവേലിക്കര: ബധിര, മൂകരുടെ സംഘടനയായ അസോസിയേഷൻ ഒഫ് ദി ഡഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ലൈബ്രറി ഹാളിൽ ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ എ.നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.എസ്.വിനോദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വർഗീസ് ഡാനിയേൽ, രഞ്ചി.വി.ഏബ്രഹാം, ഷമീംമ് ബഷീർ, എലിസബത്ത് ജോൺസൺ, ആനി ബിന്ദു, മേരിക്കുട്ടി മാത്യു, സുമകല എന്നിവർ നേതൃത്വം നൽകി.