
ആലപ്പുഴ: കാലിക്കറ്റ് സർവകലാശാലയിൽ എസ് .എഫ്ഐ. സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും ചാൻസിലർ ആരിഫ് മുഹമ്മദ് ഖാന്റെ കാവിവൽക്കരണത്തിനുമെതിരെ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ചാൻസിലറുടെ കോലം കത്തിച്ചു.. ആലപ്പുഴയിൽ
റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ആലപ്പുഴ,ചാരുംമൂട്,മാവേലിക്കര,കായംകുളം,ചേർത്തല,കഞ്ഞിക്കുഴി,അരൂർ എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനവും യോഗം സംഘടിപ്പിച്ചുത്.