ചെന്നിത്തല: ചെന്നിത്തല തെക്ക് ചാല ശ്രീമഹാദേവ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 21 മുതൽ 27 വരെ നടക്കും. നാളെ രാവിലെ 9 ന് ശ്രീ ഗുരുവായുരപ്പ നാരായണീയ സമിതി എണ്ണക്കാട് അവതരിപ്പിക്കുന്ന നാരായണീയം. 21 ന് രാവിലെ 9 ന് ചെട്ടികുളങ്ങര ദേവീ ക്ഷേത്രതന്ത്രി പ്ലാക്കുട്ടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠയും ഭാഗവത പാരായണ ഉദ്ഘാടനവും നിർവ്വഹിക്കും.ക്ഷേത്ര മേൽശാന്തി പ്രദീപ് എസ്.നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. പത്തിയൂർ വിജയകുമാർ യജ്ഞാചാര്യനും ഹരിപ്പാട് ബാലകൃഷ്ണൻ, തേവന്നൂർ ശ്രീകുമാർ, ആനാരി ബിനു വിശ്വനാഥ് എന്നിവർ പാരായണക്കാരുമായിരിക്കും. ഹരികൃഷ്ണൻ നമ്പൂതിരി വെള്ളിയോട്ടില്ലമാണ് യജ്ഞ ഹോതാവ്. എല്ലാ ദിവസവും ഉച്ചയക്ക്12.30 മുതൽ അന്നദാനം. 21 ന് രാത്രി 8.15ന് തിരുവാതിര. 22 ന് ഉച്ചയ്ക്ക് 12 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം ഡോ.ജി.വേണുഗോപൽ. രാത്രി 8.15ന് തിരുവാതിര. 23 ന് ഉണ്ണിയൂട്ട്, രാത്രി 8.15 ന് തിരുവാതിര. 24ന് രാവിലെ 10 മുതൽ നവഗ്രഹ പൂജ. 11.30 മുതൽ ഗോവിന്ദപട്ടാഭിഷേകം. രാത്രി 8.15 ന് തിരുവാതിര. 25 ന് രുഗ്മിണി സ്വയംവരം, രാത്രി 8.15 മുതൽ അതുൽ കൃഷ്ണ, നന്ദിത കൃഷ്ണദാസ് എന്നിവർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. തുടർന്ന് തിരുവാതിര. 26 ന് രാത്രി 8.15 മുതൽ മാന്നാർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 27 ന് ഉച്ചയ്ക്ക് 12.15 മുതൽ ചെട്ടികുളങ്ങര അശോക് കുമാറും സംഘത്തിന്റെയും സർപ്പംപാട്ട്. വൈകിട്ട് 4ന് ആറാട്ട് എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ജെ.മധുസൂദനൻ പിള്ള, കെ.രാജപ്പൻ, ഉണ്ണികൃഷ്ണൻ തൂമ്പിനാത്ത് എന്നിവർ അറിയിച്ചു.