s

ആലപ്പുഴ: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ 26ാമത് ജില്ലാ വാർഷികവും തിരഞ്ഞെടുപ്പും വ്യാഴാഴ്ച രാവിലെ 9ന് എൻ.ജി.ഒ യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജ‌ഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ എൻ.ഗോപിനാഥൻപിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ.വിജയമ്മ അനുശോചന പ്രമേയം അവതരിപ്പിക്കും. ട്രഷറർ പി.നടരാജൻ കണക്കവതരിപ്പിക്കും. ഡോ.കെ.എം.ബഷീറും, എൻ.ആർ.കെ.നായരും പ്രമേയം അവതരിപ്പിക്കും.