yb

ആലപ്പുഴ : യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റായി ഷാഹുൽ ജെ.പുതിയപറമ്പിൽ ചുമതലയേറ്റു. ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഭാരവാഹികളെ അനുമോദിച്ചു. അജയ് ജുവൽ കുര്യാക്കോസ്, റഹിം വെറ്റക്കാരൻ, സുഹൈർ വള്ളികുന്നം, അനന്തനാരായണൻ
എ.ഡി.തോമസ്, എം.രവിന്ദ്രദാസ്, തോമസ് ജോസഫ്, എം.എസ്.ചന്ദ്രബോസ്, പി.സാബു, സിറിയക് ജേക്കബ്, അനിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.