s

അരൂർ: അരൂർ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ കാര്യശേഷി വികസന പരിശീലനത്തിന് തുടക്കമായി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് 3 ദിവസം നീളുന്ന പരിശീലന പരിപാടി. പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.പി.ബിജു അദ്ധ്യക്ഷനായി. നവകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ അസി. ഡയറക്ടർ കെ.ആർ.സജിനി, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അഖിൽ പ്രകാശൻ , എസ്. വിജയകുമാരി , രേണുക ദിനേശൻ,ട്അജീന മാത്യു തുടങ്ങിയവർ പങ്കെടുത്തു.