
ആലപ്പുഴ: ജില്ലയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർദ്ധിച്ചു വരുന്നതായി ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് അലപ്പി നോർത്തിന്റെയും ശാന്തിതീരം റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ , കലവൂരിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തിതീരം പ്രസിഡന്റ് മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി അസോസിയേറ്റ് ഗവർണർ വിജയലക്ഷ്മി, പ്രൊഫ.ഗോപിനാഥൻ, അഗസ്റ്റിൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു . ഡോ.അഞ്ജലി ബാബു, ഡോ. ദിവ്യ തുടങ്ങിയവരും ക്യാമ്പിന് നേതൃത്വം നൽകി.