ആലപ്പുഴ: ക്രിസ്മസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ജില്ലയിൽ നടത്തിയ പരിശോധനകളിൽ 48 എൻ.ഡി.പി.എസ് കേസുകളും 68 അബ്കാരി കേസുകളും 113 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. കഞ്ചാവും, മെത്താംഫെറ്റാമിനും, ഹാഷിഷ് ഓയിലുമടക്കമാണ് പിടിച്ചെടുത്തത്. സ്‌പെഷ്യൽ ഡ്രൈവ് കാലയളവിൽ പരാതി പരിഹാരത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംവിധാനം ജില്ലയിലെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും എക്‌സൈസ് ജില്ലാ കേന്ദ്രത്തിലും ആരംഭിച്ചിട്ടുണ്ട്.3.823 കിലോ കഞ്ചാവ്, 7.176 ഗ്രാം മെത്താംഫെറ്റാമിൻ, 0.5 ഗ്രാം ഹാഷിഷ് ഓയിൽ, 122.88 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 27 ലിറ്റർ ചാരായം, 755 ലിറ്റർ കോട, 5.83 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽപ്പെടും.
പരാതികൾ അറിയിക്കാൻ
ആലപ്പുഴ നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് - 0477 225 1639, 9400069494
എക്‌സൈസ് ഡിവിഷൻ ഓഫീസ് (കൺട്രോൾ റൂം ) - 0477 225 2049
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ - 9496002864
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ - 944717 8056