dgsg

പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീ ചെലമ്പശേരി ധർമ്മ ദൈവ ക്ഷേത്രത്തിലെ സപ്താഹയജ്ഞവും ഉത്സവവും തുടങ്ങി. 25 ന് സമാപിക്കും. അരൂർ ശാർങ്‌ഗധരൻ ഭദ്രദീപം തെളിച്ചു. 24,25 എന്നീ ദിവസങ്ങളിൽ ഉത്സവ ചടങ്ങുകൾ നടക്കും. വെള്ളാനത്തുരുത്ത് ബാബുരാജാണ് യജ്ഞാചാര്യൻ. മുഖത്തല മഹേഷ്, പെരുമ്പുഴ സരൺ, കല്ലറ രതീഷ്, ചേർത്തല ദിലീപ് എന്നിവരാണ് പൗരാണികൾ. പുഷ്പദാസ് തന്ത്രി, അരുൺ ശാന്തി എന്നിവർ വൈദിക ചടങ്ങുകൾക്ക് കാർമികത്വം നൽകും.