kol

ആലപ്പുഴ: ചാൻസലർ ആരിഫ് മുഹമ്മദ് ഖാന്റെ കാവിവത്ക്കരണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിലും എസ്.എഫ്.ഐ ബാനറുകൾ സ്ഥാപിച്ച് പ്രതിഷേധിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്തതിനെതിരെ എസ്.എഫ്.ഐ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവർണരുടെ കോലം കത്തിച്ചു. യോഗം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാർത്തിക് ഗോപി ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി നങ്ങ്യാർകുളങ്ങര ടി.കെ.എം.എം, ചേർത്തല എസ്.എൻ, ആലപ്പുഴ എസ്.ഡി എന്നീ കോളേജുകളുടെ കവാടത്തിലാണ് ബാനറുകൾ സ്ഥാപിച്ചത്.