
ആലപ്പുഴ: പ്രസിദ്ധ കഥകളി ആചാര്യൻ മാത്തൂർ കുഞ്ഞുപിള്ള പണിക്കരുടെ പേരിലുള്ള പ്രഥമ സ്മാരക കഥകളി പുരസ്ക്കാരം കലാമണ്ഡലം രാജശേഖരനും, മാത്തൂർ ഗോവിന്ദൻകുട്ടി സ്മാരക കഥകളി പുരസ്ക്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സമ്മാനിക്കും. മാത്തൂർ കളരി ട്രസ്റ്റാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. 25ന് വൈകിട്ട് 4.30ന് മാത്തൂർ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.