s

ആലപ്പുഴ : മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരുന്നവരിൽ 2000 ജനുവരി 1മുതൽ 2023 ഒക്ടോബർ 31 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലികജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് 90ദിവസത്തിനകം ചേർക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടമായവർക്കും രജിസ്ട്രേഷൻ പുതുക്കാൻ അവസരം. ജനുവരി 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കാർഡ് സഹിതം മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷ നൽകണം. www.eemployment.kerala.gov.im എന്ന വെബ്‌സൈറ്റ് മുഖേനയും പുതുക്കാം.