
ആലപ്പുഴ: യുവ വോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനായി സ്വീപ്പിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ ഇലക്ഷൻ വിഭാഗവും ആലപ്പുഴ ബീച്ച് വീൽസ് ക്ലബും യു.ഐ.ടിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി മുല്ലയ്ക്കലിൽ സമാപിച്ചു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി.കവിത, ജൂനിയർ സൂപ്രണ്ട് ഷിബു.സി.ജോബ്, കോളനൈസേഷൻ ഇൻസ്‌പെക്ടർ വി.മനോജ് എന്നിവർ പങ്കെടുത്തു.