photo

ചേർത്തല: മംഗലാപുരം ശ്രീനിവാസ യൂണിവേഴ്സി​റ്റിയിൽ നിന്ന് ഫോറൻസിക് ആൻഡ് സയൻസ് വിത്ത് ക്രിമിനോളജി ബിരുദത്തിൽ 94 ശതമാനം മാർക്ക് വാങ്ങി ഉന്നത വിജയം നേടിയ അനാമികയെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചേർത്തല ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.പി.എം ചേർത്തല ഏരിയാ കമ്മി​റ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി സി.പ്രസാദ് ഷീൽഡ് നൽകി ആദരിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ചേർത്തല ഏരിയാ ആക്ടിംഗ് സെക്രട്ടറി ബി.വിനോദിന്റേയും ചേർത്തല അർബൻ ബാങ്ക് ജീവനക്കാരി ശ്രീദേവിയുടേയും മകളാണ് അനാമിക.