ആലപ്പുഴ: വടികാട് - തോട്ടാത്തോട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വടികാട് ചേരമാൻകുളങ്ങര,കോയിപ്പള്ളി, തോട്ടാത്തോട്, കൊല്ലപ്പള്ളി ക്ഷേത്രത്തിന് പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ മൂന്നര ലക്ഷം രൂപ ചെലവഴിച്ച് 13 സി.സി.ടി ക്യാമറകൾ സ്ഥാപിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ക്കുട്ടി പൂണിയിൽ അദ്ധ്യക്ഷനായി. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗങ്ങളായ എം.ആർ.പ്രേം, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, കൊച്ചുത്രേസ്യാമ്മ ജോസഫ്, ജി.ശ്രീലേഖ, ടി.വി റോയ്, എസ്.വാസുദേവൻനായർ എന്നിവർ സംസാരിച്ചു.