ambala

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മഹിളാ മോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിൽ 6 വയസുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ സംരക്ഷിക്കുന്ന പൊലീസിനും, ആഭ്യന്തരവകുപ്പിനുമെതിരെ മഹിളാ മോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബീന കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഞ്ജു ഷാജി അദ്ധ്യക്ഷയായി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സന്ധ്യ സുരേഷ്, വൈസ് പ്രസിഡന്റ് ജ്യോതിസുകുമാരൻ, മഹിളാ മോർച്ച മണ്ഡലം ഭാരവാഹികളായ വിദ്യാ മനോജ്, സൗമ്യ ഹരികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ രമേശ്, വീണ ശ്രീകുമാർ , ജയലളിത തുടങ്ങിയവർ പങ്കെടുത്തു.