കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കായംകുളം നിയോജക മണ്ഡലം വാർഷിക സമ്മേളനം അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എം.അബ്ദുൽ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ടി.സൈനുല്ലാബ്ദീൻ, ചിറപ്പുറത്തു മുരളി, പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ്, ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ, ജില്ലാ സെക്രട്ടറി എ.സലിം എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി എം.അബ്ദുൽ ഹക്ക് (പ്രസിഡന്റ്), ഹബീബ് പൊന്നേറ്റിൽ (സെക്രട്ടറി), അഡ്വ.കെ.ജി. മോഹനൻ പിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.