
മുഹമ്മ: കാട്ടൂർ പാതിരപ്പള്ളി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തിരി തെളിഞ്ഞു. 24ന് സമാപിക്കും. 27ന് പാർവ്വതി ദർശനവും നടക്കും.
ആയുർവേദ റിട്ട. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.എസ്.ചന്ദ്രൻ ഭദ്രദീപ പ്രകാശനം നടത്തി. എ.ഡി.ചന്ദ്രഭാനു ആഞ്ഞിലിച്ചുവട് ഗ്രന്ഥ സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, ദിലീപ് വാസുദേവൻ, ഈശ്വരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 19ന് നരഹിംഹാവതാരം, 20ന് ശ്രീകൃഷ്ണാവതാരം, 21ന് ഗോവിന്ദഭട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന, 22ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ.23ന് കുചേലഗതി. 24ന് രാവിലെ 9ന് സ്വർഗ്ഗാരോഹണം, തുടർന്ന് അവഭൃഥ സ്നാന ഘോഷയാത്ര. 27ന് പാർവ്വതി ദർശന ചടങ്ങുകൾക്ക് തുടക്കംകുറിച്ച് എസ് ഡി വി സ്കൂൾ മാനേജർ പ്രൊഫ. രാമാനന്ദ് ദീപം തെളിക്കും. ദിവസേന രാവിലെ 5ന് ഗണപതി ഹോമം, 7ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 2ന് പാരായണ തുടർച്ച,1ന് പ്രസാദ ഊട്ട്, ഉച്ചയ്ക്ക് 11.30നും വൈകിട്ട് 7.30നും പ്രഭാഷണം എന്നിവ ഉണ്ടാകും.