s
കാനം രാജേന്ദ്രൻ

ആലപ്പുഴ: കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും റാലിയും സംഘടിപ്പിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.മണി, പി.ഡി.ശ്രീനിവാസൻ, ബി.രാജശേഖരൻ, ഗോവിന്ദൻ നമ്പൂതിരി, പി.ജ്യോതിസ്, ആർ.സുരേഷ്, ഡി.പി.മധു, പി.കെ.സദാശിവൻ പിള്ള, ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.