sdf

മുഹമ്മ: ചേർത്തല താലുക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് സെമിനാർ എ. എം. ആരീഫ് എം പി ഉദ്ഘാടനം ചെയ്തു. സമുഹത്തിൽ വർഗീയ ചിന്ത മുൻകാലങ്ങളേക്കാൾ കൂടുതലാണെന്ന് ആരീഫ് പറഞ്ഞു. പ്രൊഫ.വി.കാർത്തികേയൻ പ്രബന്ധാവതരണം നടത്തി. മാലൂർ ശ്രീധരൻ സമ്മാനദാനം നിർവഹിച്ചു. വിദ്വാൻ കെ.രാമകൃഷണൻ അധ്യക്ഷത വഹിച്ചു. എസ്.വി ബാബു, മുഹമ്മ രവീന്ദ്രനാഥ്, വി.ടി. വിജയൻ , അനന്തു രമേശൻ , പി.വി. ദിനേശൻ, എൻ, ടി. ഭാസ്ക്കരൻ , മിനി രമേശൻ എന്നിവർ സംസാരിച്ചു.