s

കുട്ടനാട് : കഴിഞ്ഞ രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണ് അച്ഛനും മകനും പരിക്കേറ്റു. തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ പുഷ്പാംഗദൻ (58) മകൻ അഭിജിത്ത് (24) എന്നിവർക്കാണ് നെറ്റിക്കും കാലിനും കൈയ്ക്കും പരിക്കേറ്റത്. ഭാര്യ ബീന,​ പുഷ്പാംഗദന്റെ അച്ഛൻ ഭാസ്ക്കരൻ എന്നിവർ പരിക്കേൽക്കാതെ

രക്ഷപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുഷ്പാംഗദനെയും അഭിജിത്തിനെയും തിരുവല്ല ഗവ.ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. രണ്ട് മുറിയും അടുക്കളയുമുള്ള ഓടിട്ട വീട് ഭാഗീകമായി തകർന്നു. സ്വന്തം വീട് വിറ്റതിനെത്തുടർന്ന് രണ്ടുമാസമായി പുഷ്പാംഗദനും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസം.