
ഹരിപ്പാട്: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും കുടിശികയായ 18ശതമാനം ക്ഷാമബത്ത നൽകുന്നതിൽ പിണറായി സർക്കാർ വിവേചനം കാട്ടുകയാണെന്ന് ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോൺ തോമസ് പറഞ്ഞു. ഹരിപ്പാട് റവന്യൂ ടവറിൽസെറ്റോ അതിജീവന വാഹന പ്രചാരണ യാത്രയ്ക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ പി.വേണു അദ്ധ്യക്ഷനായി, ആർ.രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ , അബ്ദുൾ മജീദ് കെ.സി.സുബ്രഹ്മണ്യന്, പി. എസ്.സുനിൽ,കെ.കെ.ഹരീന്ദ്രനാഥ്, റാഷിദാ ബഷീർ, എസ്. പ്രേംകുമാർ ,ശരത് കുമാർ, കൃഷ്ണകുമാർ ,അനിൽ എം.ജോർജ്ജ്, എസ്. മനോജ്, എൻ .എസ് .സന്തോഷ്, അജ പി. ബഞ്ചമിൻ, കെ.എൻ.അശോക് കുമാർ ,ബിജു മണ്ടത്തേരിൽ , എന്നിവർ സംസാരിച്ചു.