photo

ചേർത്തല:ഉഴുവ സർവീസ് സഹകരണബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

നവീകരിച്ച കൗണ്ടർ ഉദ്ഘാടനവും എസ്.എച്ച്.ജി അംഗങ്ങൾക്കുള്ള വായ്പാവിതരണവും ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഷഹീമ മങ്ങയിൽ നിർവഹിച്ചു. മുൻ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അനാച്ഛാദനം നിർവഹിച്ചു. പ്ലാനിംഗ് അസിസ്​റ്റന്റ് രജിസ്ട്രാർ ഒ.ജെ.ഷിബു സോളാർ സംവിധാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ചേർത്തല അസിസ്​റ്റന്റ് രജിസ്ട്രാർ എൽ.ജ്യോതിഷ്‌കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.കെ.പി.സി.സി സെക്രട്ടറി എസ്.ശരത്,വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി,ബാങ്ക് ഡയറക്ടർ എസ്.ശിവൻകുട്ടി,മുട്ടം ബാങ്ക് പ്രസിഡന്റ് കെ.ജെ.സണ്ണി,സി.പി.ഐ മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ,പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ,എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി,വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി .എസ്.രഘുവരൻ,മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ,കെ.ജെ.കുര്യൻ,പി.ഡി.ബിജു,എൻ.പി.ഷിബു,എം.ബി.ഷീജ,ടി.കെ. പ്രേംകുമാർ,എസ്.ആർ.രമ്യാദേവി എന്നിവർ സംസാരിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാങ്കിന്റെ സ്ഥലം ഏ​റ്റെടുത്തതിനെ തുടർന്നാണ് പുതിയ മന്ദിരം പുനർനിർമ്മിച്ചത്.75കോടി നിക്ഷേപവും 66കോടിയുടെ നിൽപ്പ് വായ്പയുമുള്ള ബാങ്കിന് പ്രധാന കേന്ദ്രം കൂടാതെ തറമൂട്ടിലും,മുക്കണ്ണൻ കവലയിലും ശാഖകളും പ്രവർത്തിക്കുന്നുണ്ട്.