ആലപ്പുഴ: സ്ത്രീകളിലെ കാൻസർ രോഗം നേരത്തെ കണ്ടെത്തുന്നതിന് പുറക്കാട് ഗ്രാമപഞ്ചായത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി. സതീദേവി നിർദ്ദേശിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ നടത്തിയ ഏകോപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതിദേവി.
രോഗവ്യാപനം ഉണ്ടാകാതെ കാൻസർ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.
എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയായി. വി.ആർ.മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.എസ്.മായാദേവി, പി.അഞ്ജു, പ്രിയ അജേഷ്, കെ.രാജീവൻ, ജി.വേണുലാൽ, ആർ.രാജി, ഇ.ഫാസിൽ, ബെന്നി വില്യം, എൻ.ദിവ്യ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.