dfg

മുഹമ്മ: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ സേനയായ കേരള യൂത്ത് ഫോഴ്സ് "ടീം കേരള "യുടെ സഹകരണത്തോടെ ആലപ്പുഴ ബീച്ച് ക്ലീനിങ്ങിന് തുടക്കം കുറിച്ചു. എല്ലാ ഞായറാഴ്ചകളിലും ടീം കേരളയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീനിംഗ് സംഘടിപ്പിക്കും. ഉദ്ഘാടനം എച്ച് സലാം എം.എൽ.എ നിർവഹിച്ചു. ബോർഡ് അംഗം എസ്. ദീപു അധ്യക്ഷനായി. ജില്ലാ കോ ഓർഡിനേറ്റർ ജെയിംസ് ശാമുവേൽ , ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷീജ ബി, ജാക്സൺ പീറ്റർ, കണ്ണൻ റെജി എന്നിവർ സംസാരിച്ചു.