ആലപ്പുഴ : എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാന്റെ അനുസ്മരണ സമ്മേളനം എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി പി.അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, അജ്മൽ ഇസ്മാഈൽ, എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.കാജാ ഹുസൈൻ, റൈഹാനത്ത് സുധീർ, എം.എം.താഹിർ, കെ.റിയാസ് സംസാരിച്ചു.