അമ്പലപ്പുഴ: ഏഴു ദിവസങ്ങളിലായി നടക്കുന്ന അമ്പലപ്പുഴ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനിയിൽ വൈകിട്ട് 4 ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. 7 ന് കോമഡി ഉത്സവം ഫെയിം കിഷോർ അന്തിക്കാടും സംഘവും അവതരിപ്പിക്കുന്ന തൃശൂർ ബിഗ് ബാന്റ്, നാളെ രാവിലെ 10 ന് തിരുവാതിര കളി മത്സരം, ഉച്ചയ്ക്ക് 2 ന് കൈകൊട്ടിക്കളി മത്സരം, വൈകിട്ട് 6 ന് മാപ്പിള ഗാനമേള, 21 ന് വൈകിട്ട് 5 ന് അഡ്വ.ഷീബാ രാകേഷിന്റെ കളരിപ്പയറ്റ് , 5.30 ന് ഒപ്പനയും, 22 ന് രാവിലെ 10 ന് വ്യവസായ സെമിനാർ, 23 ന് ഉച്ചയ്ക്ക് 2 ന് വഞ്ചിപ്പാട്ട്, വൈകിട്ട് 6ന് ഡാൻസ്, 24 ന് വൈകിട്ട് 7 ന് നാട്ടുപാട്ട് തിറയാട്ടം എന്നിവ നടക്കും. 25 ന് വൈകിട്ട് 5.30 ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ ഷോ.