kolam-kathichu

മാന്നാർ : കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ചാൻസിലർ ആരിഫ് മുഹമ്മദ് ഖാന്റെ കടുത്ത നടപടിക്കെതിരെയും, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ മാന്നാർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാന്നാർ പരുമലക്കടവിൽ ഗവർണറുടെ കോലംകത്തിച്ചു. സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടെയാണ് പരുമല ജംഗ്ഷനിൽ എത്തി ഗവർണറുടെ കോലം കത്തിച്ചത്. തുടർന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി സെക്രട്ടറി അമൽ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെവിൻ കന്നഡി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ലിജോ സ്വാഗതം പറഞ്ഞു. എസ്.എഫ്. ഐ ഏരിയ പ്രസിഡന്റ് ഷാരോൺ പി.കുര്യൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ അരുൺ മുരുകൻ, ജോ.സെക്രട്ടറി രന്തീർ കുമാർ, ഡി.വൈ.എഫ്.ഐ നേതാക്കളായ ദീപു, ശ്രീരാജ്, ഉത്തര, രാഹുൽ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.