
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ വെള്ളിയാകുളത്തുള്ള ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗ്രീൻ ബൗൾ എന്ന കുടുംബശ്രീ സംരംഭക യൂണിറ്റിനാണ് പ്രവർത്തന മേൽനോട്ടം. 5 വനിതകളാണ് സംരംഭക യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്കാണ് വഴിയിടം എന്ന പേരിൽ വെള്ളിയാകുളത്ത് പ്രവർത്തിക്കുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യം,വിസ്താരമുള്ള വിശ്രമമുറി,ഫീഡിംഗ് റൂം,വനിതകൾക്ക് പ്രത്യേക വിശ്രമസ്ഥലം, ഫുഡ് കോർട്ട്, ഐസ്‌ക്രീം പാർലർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാകുളത്ത് നിർമ്മിച്ചു വരുന്ന കുട്ടികളുടെ പാർക്ക്, ഓപ്പൺ സ്റ്റേജ്,വാക്ക് വേ, ബോട്ടിംഗ് സംവിധാനം എന്നിവയെല്ലാം പ്രദേശത്ത് ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കത്തക്ക നിലയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഫുഡ് കോർട്ട് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല നിർവഹിച്ചു വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം മാത്യു കൊല്ലേരി സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.മുകുന്ദൻ,ഷൈമോൾ കലേഷ്,ഷാജിമോൻ ,
പി.ജെ.തോമസ്,സുധർമ സന്തോഷ് എന്നിവർ സംസാരിച്ചു.കെട്ടിടം നേരത്തെ മന്ത്റി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തിരുന്നു.