മാവേലിക്കര: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കരയുടെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ടി.ജി.ബാലനാചാരി, പി.സോമൻ, അനിൽകുമാർ, ജോഷി, എൻ.നിസാമുദ്ദീൻ, സന്തോഷ്, പി.പ്രസന്ന, ഷെഹന, ജി.ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു.